തിരുച്ചിറപ്പള്ളി: തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ് ഇന്ന് തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽനിന്ന് പത്രിക സമർപ്പിക്കും. ചെന്നൈ പേരാന്പൂരിനു പുറമേ നടൻ ജനവിധി തേടുന്ന രണ്ടാമത്തെ മണ്ഡലമാണിത്.
ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ഇനിഗോ ഇരുദയരാജും എഐഎഡിഎംകെയുടെ ജി. രാജശേഖരനുമാണ് കനത്ത വെല്ലുവിളിയായി ടിവികെയ്ക്കു മുന്നിലുള്ളത്.
ട്രിച്ചി കോർപറേഷന്റെ അരിയാമംഗലത്തുള്ള സോണൽ ഓഫീസിൽ റിട്ടേണിംഗ് ഓഫീസർ മുത്തു മുരുകേശ പാണ്ഡ്യനു മുന്പാകെയാണ് പത്രിക നൽകുന്നത്. പിന്നാലെ നഗരത്തിൽ പ്രചാരണം തുടങ്ങുമെന്നും ടിവികെ നേതൃത്വം അറിയിച്ചു.
നഗരത്തിലെ മാരക്കാടിയിൽ എംജിആർ പ്രതിമയ്ക്കു സമീപവും കെക നഗർ-വയർലെസ് റോഡിന്റെ പരിസരപ്രദേശത്തും പൊതുയോഗം നടത്തുന്നതിന് പോലീസിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം നടന് ഒട്ടേറെ നിയന്ത്രണങ്ങളാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്.